Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Education System

വേണം, നീതിയുക്തമായ വിദ്യാഭ്യാസരീതി

ഉ​​​​​​​​ന്ന​​​​​​​​ത​​​​​​​​വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​ത്തി​​​​​​ന്‍റെ അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​ട്ര​​​​​​​​വ​​​​​​​​ത്ക​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ടു​​​​​​​​ന്ന ആ​​​​​​​​ത്യ​​​​​​​​ന്തി​​​​​​​​ക ഫ​​​​​​​​ലം ‘ആ​​​​​​​​ഗോ​​​​​​​​ള​​​​​​​​ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ സ​​​​​​​​ജ്ജ​​​​​​​​രാ​​​​​​​​യ’ ബി​​​​​​​​രു​​​​​​​​ദ​​​​​​​​ധാ​​​​​​​​രി​​​​​​​​ക​​​​​​​​ളെ സൃ​​​​​​​​ഷ്ടി​​​​​​​​ക്കു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​ട്ര കാ​​​​​​​​ഴ്ച​​​​​​​​പ്പാ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ, വി​​​​​​​​വി​​​​​​​​ധ സം​​​​​​​​സ്കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യി ഇ​​​​​​​​ട​​​​​​​​പ​​​​​​​​ഴ​​​​​​​​കാ​​​​​​​​നു​​​​​​​​ള്ള ക​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ, ഡി​​​​​​​​ജി​​​​​​​​റ്റ​​​​​​​​ൽ വൈ​​​​​​​​ദ​​​​​​​​ഗ്ധ്യം, അ​​​​​​​​തി​​​​​​​​രു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക​​​​​​​​പ്പു​​​​​​​​റം ജോ​​​​​​​​ലി ചെ​​​​​​​​യ്യാ​​​​​​​​നു​​​​​​​​ള്ള പ്രാ​​​​​​​​പ്തി എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ള്ള വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളെ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​തി​​​​​​​​ലൂ​​​​​​​​ടെ വാ​​​​​​​​ർ​​​​​​​​ത്തെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​ത്ത​​​​​​​​രം പ​​​​​​​​രി​​​​​​​​ഷ്കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ത സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളെ ഗ​​​​​​​​ണ്യ​​​​​​​​മാ​​​​​​​​യി കു​​​​​​​​റ​​​​​​​​യ്ക്കാ​​​​​​​​ൻ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കും. കൂ​​​​​​​​ടാ​​​​​​​​തെ, വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ കീ​​​​​​​​ർ​​​​​​​​ത്തി വ​​​​​​​​ർ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ക്ക​​​ൽ, ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണഫ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും ന​​​​​​​​വീ​​​​​​​​ന​​​​​​​​ത​​​​​​​​ക​​​​​​​​ളി​​​​​​​​ലും വ​​​​​​​​ർ​​​​​​​​ധ​​​​​​​​ന​​​​​​​​യു​​​​​​ണ്ടാ​​​​​​​​ക്ക​​​ൽ, അ​​​​​​​​റി​​​​​​​​വി​​​​​​​​ന്‍റെ ഉ​​​​​​​​ത്പാ​​​​​​​​ദ​​​​​​​​നം, ധ​​​​​​​​ന​​​​​​​​സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള അ​​​​​​​​വ​​​​​​​​സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ, ലാ​​​​​​​​ഭ​​​​​​​​വി​​​​​​​​ഹി​​​​​​​​തം, ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​കാ​​​​​​​​ലാ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള ശേ​​​​​​​​ഷി വ​​​​​​​​ർ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ൽ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​തി​​​​​​​​ന്‍റെ മ​​​​​​​​റ്റ് നേ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ൾ.

ഏ​​​​​​​​തൊ​​​​​​​​രു വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക്കും താ​​​​​​​​ൻ ഈ ​​​​​​​​വ്യ​​​​​​​​വ​​​​​​​​സ്ഥി​​​​​​​​തി​​​​​​​​യു​​​​​​​​ടെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന ബോ​​​​​​​​ധം ഉ​​​​​​​​ണ്ടാ​​​​​​​​വു​​​​​​​​ക​​​​​​​​യും തു​​​​​​​​ല്യ​​​​​​​​മാ​​​​​​​​യ അ​​​​​​​​ക്കാ​​​​​​​​ദ​​​​​​​​മി​​​​​​​​ക്, തൊ​​​​​​​​ഴി​​​​​​​​ൽ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ നേ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ൾ കൈ​​​​​​​​വ​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​യ പി​​​​​​​​ന്തു​​​​​​​​ണ ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്ന, നീ​​​​​​​​തി​​​​​​​​യു​​​​​​​​ക്ത​​​​​​​​വും എല്ലാവരെയും ഉ​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​ള്ളു​​​​​​​​ന്ന​​​​​​​​തു​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​രീ​​​​​​​​തി സ്ഥാ​​​​​​​​പി​​​​​​​​ക്കു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ഇ​​​​​​​​തി​​​​​​​​ന്‍റെ വ​​​​​​​​ലി​​​​​​​​യ ല​​​​​​​​ക്ഷ്യം. ഈ ​​​​​​​​കാ​​​​​​​​ഴ്ച​​​​​​​​പ്പാ​​​​​​​​ടി​​​​​​​​നെ പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക​​​​​​​​ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ എ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് ചി​​​​​​​​ട്ട​​​​​​​​യാ​​​​​​​​യ ആ​​​​​​​​ഗോ​​​​​​​​ള ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ൽ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​ണ്.

ഉ​​​​​​​​ന്ന​​​​​​​​ത​​​​​​​​വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​ട്ര​​​​​​​​വ​​​​​​​​ത്ക​​​​​​​​ര​​​​​​​​ണ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്ക​​​​​​​​ൽ ത​​​​​​​​ന്ത്ര​​​​​​​​ങ്ങ​​​​​​​​ൾ

ആ​​​​​​​​ഗോ​​​​​​​​ള​​​​​​​​ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ വി​​​​​​​​വി​​​​​​​​ധ ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ലാ പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ത്ത ക​​​​​​​​രാ​​​​​​​​റു​​​​​​​​ക​​​​​​​​ൾ നി​​​​​​​​ല​​​​​​​​വി​​​​​​​​ലു​​​​​​​​ണ്ട്. ധാ​​​​​​​​ര​​​​​​​​ണാ​​​​​​​​പ​​​​​​​​ത്ര​​​​​​​​ങ്ങ​​​​​​​​ൾ, വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി വി​​​​​​​​നി​​​​​​​​മ​​​​​​​​യ ക​​​​​​​​രാ​​​​​​​​റു​​​​​​​​ക​​​​​​​​ൾ, സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ലാ​​​​​​​​ത​​​​​​​​ല ക​​​​​​​​രാ​​​​​​​​റു​​​​​​​​ക​​​​​​​​ൾ അ​​​​​​​​ഥ​​​​​​​​വാ ത​​​​​​​​ന്ത്ര​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ത്ത​​​​​​​​ങ്ങ​​​​​​​​ൾ, ട്രാ​​​​​​​​ൻ​​​​​​​​സ് നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ഡ്യു​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ ആ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക്കു​​​​​​​​ലേ​​​​​​​​ഷ​​​​​​​​ൻ, ബ്ലെ​​​​​​​​ൻ​​​​​​​​ഡ​​​​​​​​ഡ് ഇ​​​​​​​​ന്‍റ​​​​​​​​ൻ​​​​​​​​സീ​​​​​​​​വ് പ്രോ​​​​​​​​ഗ്രാ​​​​​​​​മു​​​​​​​​ക​​​​​​​​ൾ, ജി​​​​​​​​ഡി​​​​​​​​പി​​​​​​​​ആ​​​​​​​​ർ വി​​​​​​​​വ​​​​​​​​ര കൈ​​​​​​​​മാ​​​​​​​​റ്റ ക​​​​​​​​രാ​​​​​​​​റു​​​​​​​​ക​​​​​​​​ൾ, വി​​​​​​​​ദേ​​​​​​​​ശ കാ​​​​​​​​മ്പ​​​​​​​​സു​​​​​​​​ക​​​​​​​​ൾ, ക​​​​​​​​ൺ​​​​​​​​സോ​​​​​​​​ർ​​​​​​​​ഷ്യ​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ ശൃം​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​യി​​​​​​​​ൽ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ.

ഇ​​​​​​​​വ​​​​​​​​യി​​​​​​​​ൽ, ത​​​​​​​​ന്ത്ര​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ത്ത​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്ന​​​​​​​​ത് ഒ​​​​​​​​രു വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​വും മ​​​​​​​​റ്റൊ​​​​​​​​രു സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യും ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​കാ​​​​​​​​ല​​​​​​​​വും പ​​​​​​​​ര​​​​​​​​സ്പ​​​​​​​​ര പ്ര​​​​​​​​യോ​​​​​​​​ജ​​​​​​​​ന​​​​​​​​ക​​​​​​​​ര​​​​​​​​വു​​​​​​​​മാ​​​​​​​​യ സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​ണ്. ഇ​​​​​​​​തി​​​​​​​​ലൂ​​​​​​​​ടെ ഓ​​​​​​​​രോ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​നും ത​​​​​​​​നി​​​​​​​​യെ കൈ​​​​​​​​വ​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യാ​​​​​​​​ത്ത ല​​​​​​​​ക്ഷ്യ​​​​​​​​ങ്ങ​​​​​​​​ളും വി​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളും വൈ​​​​​​​​ദ​​​​​​​​ഗ്ധ്യ​​​​​​​​വും ഒ​​​​​​​​ന്നി​​​​​​​​പ്പി​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ട് കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ഫ​​​​​​​​ല​​​​​​​​പ്ര​​​​​​​​ദ​​​​​​​​മാ​​​​​​​​യി നേ​​​​​​​​ടാ​​​​​​​​ൻ സാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നു.

ട്രാ​​​​​​​​ൻ​​​​​​​​സ് നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ഡ്യു​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ എ​​​​​​​​ന്നാ​​​​​​​​ൽ ഒ​​​​​​​​രു രാ​​​​​​​​ജ്യ​​​​​​​​ത്തെ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി മ​​​​​​​​റ്റൊ​​​​​​​​രു രാ​​​​​​​​ജ്യ​​​​​​​​ത്തു​​​​​​​​ള്ള വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്ന രീ​​​​​​​​തി​​​​​​​​യാ​​​​​​​​ണ്. ഇ​​​​​​​​തി​​​​​​​​ൽ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സം അ​​​​​​​​തി​​​​​​​​രു​​​​​​​​ക​​​​​​​​ൾ ക​​​​​​​​ട​​​​​​​​ന്നു വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് എ​​​​​​​​ത്തു​​​​​​​​ന്നു​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ലും ബി​​​​​​​​രു​​​​​​​​ദം ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന രാ​​​​​​​​ജ്യ​​​​​​​​ത്തേ​​​​​​​​ക്ക് വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി നേ​​​​​​​​രി​​​​​​​​ട്ട് പോ​​​​​​​​കേ​​​​​​​​ണ്ടി വ​​​​​​​​രു​​​​​​​​ന്നി​​​​​​​​ല്ല. ഇ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ട്ട മാ​​​​​​​​തൃ​​​​​​​​ക​​​​​​​​ക​​​​​​​​ൾ താ​​​​​​​​ഴെ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​വ​​​​​​​​യാ​​​​​​​​ണ്:

എ) ​​​​​​​​ടൈ​​​​​​​​നിം​​​​​​​​ഗ് പ്രോ​​​​​​​​ഗ്രാം: ഇ​​​​​​​​തി​​​​​​​​ൽ പാ​​​​​​​​ഠ്യ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യും മൂ​​​​​​​​ല്യ​​​​​​​​നി​​​​​​​​ർ​​​​​​​​ണ​​​​​​​​യ​​​​​​​​വും മാ​​​​​​​​തൃ​​​സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല രൂ​​​​​​​​പ​​​​​​​​ക​​​​​​​​ൽ​​​​​​​​പ്പ​​​​​​​​ന ചെ​​​​​​​​യ്യു​​​​​​​​ക​​​​​​​​യും മാ​​​​​​​​തൃ​​​​​​സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​വും ആ​​​​​​​​തി​​​​​​​​ഥേ​​​​​​​​യ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​വും സം​​​​​​​​യു​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി അ​​​​​​​​ത് ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്നു.
ബി) ​​​​​​​​ര​​​​​​​​ണ്ട് സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ, ഒ​​​​​​​​രു ബി​​​​​​​​രു​​​​​​​​ദം: ഇ​​​​​​​​തി​​​​​​​​ൽ വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​ക്ക് സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​യാ​​​​​​​​യി വി​​​​​​​​ദേ​​​​​​​​ശ പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ത്ത സ​​​​​​​​ർ​​​​​​​​വ​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​യി​​​​​​​​ൽ​​​​നി​​​​​​​​ന്നു​​​​​​​​ള്ള ബി​​​​​​​​രു​​​​​​​​ദ​​​​​​​​മാ​​​​​​​​ണ് ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

സി) ​​​​​​​​ജോ​​​​​​​​യി​​​​​​ന്‍റ് ഡി​​​​​​​​ഗ്രി പ്രോ​​​​​​​​ഗ്രാം: ര​​​​​​​​ണ്ടോ അ​​​​​​​​തി​​​​​​​​ല​​​​​​​​ധി​​​​​​​​ക​​​​​​​​മോ സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​ക​​​​​​​​ൾ സം​​​​​​​​യു​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന ഒ​​​​​​​​രൊ​​​​​​​​റ്റ ബി​​​​​​​​രു​​​​​​​​ദ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് ഇ​​​​​​​​ത് ന​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്നു.
ഡി) ​​​​​​​​ഡ്യു​​​​​​​​വ​​​​​​​​ൽ/​​​​​​​​ഡ​​​​​​​​ബി​​​​​​​​ൾ ഡി​​​​​​​​ഗ്രി​​​​​​​​ക​​​​​​​​ൾ: ഒ​​​​​​​​രു ഏ​​​​​​​​കീ​​​​​​​​കൃ​​​​​​​​ത പ​​​​​​​​ഠ​​​​​​​​ന​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി ഒ​​​​​​​​രേ​​​​​​​​സ​​​​​​​​മ​​​​​​​​യം ര​​​​​​​​ണ്ട് വ്യ​​​​​​​​ത്യ​​​​​​​​സ്ത ബി​​​​​​​​രു​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി പ​​​​​​​​ഠി​​​​​​​​ക്കു​​​​​​​​ന്നു​​. ഒ​​​​​​​​ന്ന് മാ​​​​​​​​തൃ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ​​​​​​നി​​​​​​​​ന്നും മ​​​​​​​​റ്റൊ​​​​​​​​ന്ന് ആ​​​​​​​​തി​​​​​​​​ഥേ​​​​​​​​യ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ​​​​​​നി​​​​​​​​ന്നും.

അ​​​​​​​​ക്കാ​​​​​​​​ദ​​​​​​​​മി​​​​​​​​ക​​​​​​​​വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ ബ​​​​​​​​ന്ധം: ആ​​​​​​​​ഗോ​​​​​​​​ള മാ​​​​​​​​തൃ​​​​​​​​ക​​​​​​​​ക​​​​​​​​ളി​​​​​​​​ൽ​​​​നി​​​​​​​​ന്നു​​​​​​​​ള്ള പാ​​​​​​​​ഠ​​​​​​​​ങ്ങ​​​​​​​​ൾ

​​വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ ആ​​​​​​​​വാ​​​​​​​​സ​​​​​​​​വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യെ ശ​​​​​​​​ക്തി​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള മ​​​​​​​​റ്റൊ​​​​​​​​രു പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​മാ​​​​​​​​ണ് അ​​​​​​​​ക്കാ​​​​​​​​ദ​​​​​​​​മി​​​​​​​​ക​​​​​​​​വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ ബ​​​​​​​​ന്ധ​​​​​​​​ങ്ങ​​​​​​​​ൾ. വി​​​​​​​​ക​​​​​​​​സി​​​​​​​​ത രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഇ​​​​​​​​ത് വ്യാ​​​​​​​​പ​​​​​​​​ക​​​​​​​​മാ​​​​​​​​യി ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കി​​​​​​​​വ​​​​​​​​രു​​​​​​​​ന്നു​​​​​​​​ണ്ട്. ‘ന​​​​​​​​വീ​​​​​​​​ന​​​​​​​​ത​​​​​​​​ക​​​​​​​​ളു​​​​​​​​ടെ നാ​​​​​​​​ട്’ എ​​​​​​​​ന്ന​​​​​​​​റി​​​​​​​​യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന സ്വീ​​​​​​​​ഡ​​​​​​​​ൻ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ ആ​​​​​​​​ഗോ​​​​​​​​ള രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​ക്കാ​​​​​​​​ദ​​​​​​​​മി​​​​​​​​ക് മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യും വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യും ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള ആ​​​​​​​​ഴ​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള ബ​​​​​​​​ന്ധ​​​​​​​​ത്തി​​​​​​​​ന്‍റെ ക​​​​​​​​രു​​​​​​​​ത്ത് തെ​​​​​​​​ളി​​​​​​​​യി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. ഉ​​​​​​​​ന്ന​​​​​​​​ത നി​​​​​​​​ല​​​​​​​​വാ​​​​​​​​ര​​​​​​​​മു​​​​​​​​ള്ള സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​ക​​​​​​​​ളു​​​​​​​​മാ​​​​​​​​യി സം​​​​​​​​യോ​​​​​​​​ജി​​​​​​​​പ്പി​​​​​​​​ച്ച് സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ് പാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളും ഹെ​​​​​​​​ൽ​​​​​​​​ത്ത് പാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളും സ്ഥാ​​​​​​​​പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ത് പ​​​​​​​​ല​​​​​​​​പ്പോ​​​​​​​​ഴും സാ​​​​​​​​ധ്യ​​​​​​​​മാ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത്. ഈ ​​​​​​​​രീ​​​​​​​​തി​​​​​​​​യി​​​​​​​​ൽ, സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​യ്ക്കു​​​​​​​​ള്ളി​​​​​​​​ൽ ഉ​​​​​​​​ത്പാ​​​​​​​​ദി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന അ​​​​​​​​റി​​​​​​​​വ് തൊ​​​​​​​​ട്ട​​​​​​​​ടു​​​​​​​​ത്തു​​​​​​​​ള്ള ഈ ​​​​​​​​പാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ​​​​​​വ​​​​​​​​ച്ച് പ​​​​​​​​രി​​​​​​​​ഷ്ക​​​​​​​​രി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും, അ​​​​​​​​തി​​​​​​​​ന്‍റെ അ​​​​​​​​ന്തി​​​​​​​​മ ഉ​​​​​​​​ത്പ​​​​​​​​ന്ന​​​​​​​​മോ പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക രൂ​​​​​​​​പ​​​​​​​​മോ സ​​​​​​​​മീ​​​​​​​​പ​​​​​​​​ത്തു​​​​​​​​ള്ള വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്കോ ടെ​​​​​​​​ക്നോ​​​​​​​​പാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്കോ ത​​​​​​​​ട​​​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്ലാ​​​​​​​​തെ കൈ​​​​​​​​മാ​​​​​​​​റു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്നു. സ്വീ​​​​​​​​ഡ​​​​​​​​നി​​​​​​​​ലെ ഗോ​​​​​​​​ഥ​​​​​​​​ൻ​​​​​​​​ബ​​​​​​​​ർ​​​​​​​​ഗി​​​​​​​​ലു​​​​​​​​ള്ള ലി​​​​​​​​ൻ​​​​​​​​ഡ്ഹോ​​​​​​​​ൾ​​​​​​​​മെ​​​​​​​​ൻ സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ് പാ​​​​​​​​ർ​​​​​​​​ക്കും സാ​​​​​​​​ൽ​​​​​​​​ഗ്രെ​​​​​​​​ൻ​​​​​​​​സ്ക സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ് പാ​​​​​​​​ർ​​​​​​​​ക്കും ഇ​​​​​​​​ത്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള സം​​​​​​​​യോ​​​​​​​​ജി​​​​​​​​ത സ​​​​​​​​മീ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന് മി​​​​​​​​ക​​​​​​​​ച്ച ആ​​​​​​​​ഗോ​​​​​​​​ള മാ​​​​​​​​തൃ​​​​​​​​ക​​​​​​​​ക​​​​​​​​ളാ​​​​​​​​ണ്.

ഇ​​​​​​​​നി മു​​​​​​​​ന്നോ​​​​​​​​ട്ടു​​​​​​​​ള്ള പാ​​​​​​​​ത

മേ​​​​​​​​ൽ​​​​​​​​പ്പ​​​​​​​​റ​​​​​​​​ഞ്ഞ ആ​​​​​​​​റ് പ്ര​​​​​​​​ധാ​​​​​​​​ന മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ ഇ​​​​​​​​ന്ത്യ ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ഉ​​​​​​​​ന്ന​​​​​​​​ത​​​​​​​​വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ രം​​​​​​​​ഗ​​​​​​​​ത്ത് പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്. സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​യു​​​​​​​​ടെ എ​​​​​​​​ല്ലാ ഘ​​​​​​​​ട​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളും ഈ ​​​​​​​​മാ​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​ന് വി​​​​​​​​ധേ​​​​​​​​യ​​​​​​​​മാ​​​​​​​​ക​​​​​​​​ണം. ഇ​​​​​​​​തി​​​​​​​​ൽ പാ​​​​​​​​ഠ്യ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക്കും അ​​​​​​​​നു​​​​​​​​ബ​​​​​​​​ന്ധ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു​​​​​​​​മാ​​​​​​​​ണ് പ്രാ​​​​​​​​ഥ​​​​​​​​മി​​​​​​​​ക പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​ന ന​​​​​​​​ൽ​​​​​​​​കേ​​​​​​​​ണ്ട​​​​​​​​ത്.

പാ​​​​​​​​ഠ്യ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യി​​​​​​​​ലെ പ​​​​​​​​രി​​​​​​​​ഷ്കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ:

ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക പാ​​​​​​​​ഠ്യ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യി​​​​​​​​ൽ ക്രെ​​​​​​​​ഡി​​​​​​​​റ്റ് ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്ന മൊ​​​​​​​​ഡ്യൂ​​​​​​​​ളു​​​​​​​​ക​​​​​​​​ളി​​​​​​​​ലും കോ​​​​​​​​ഴ്സു​​​​​​​​ക​​​​​​​​ളി​​​​​​​​ലും അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​ട്ര പ​​​​​​​​ഠ​​​​​​​​ന അ​​​​​​​​വ​​​​​​​​സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ണം. ക്ലാ​​​​​​​​സ്മു​​​​​​​​റി​​​​​​​​ക​​​​​​​​ളി​​​​​​​​ലെ വൈ​​​​​​​​വി​​​​​​​​ധ്യം പ്ര​​​​​​​​യോ​​​​​​​​ജ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ക, ആ​​​​​​​​ഗോ​​​​​​​​ള​​​​​​​​ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള വാ​​​​​​​​യ​​​​​​​​നാ പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​ക​​​​​​​​ൾ ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്കു​​​​​​​​ക, വി​​​​​​​​ദേ​​​​​​​​ശ വി​​​​​​​​ദ​​​​​​​​ഗ്ധ​​​​​​​​രു​​​​​​​​ടെ പ്ര​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ക, ആ​​​​​​​​ഗോ​​​​​​​​ള​​​​​​​​ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ ജോ​​​​​​​​ലി ചെ​​​​​​​​യ്യാ​​​​​​​​നു​​​​​​​​ള്ള വൈ​​​​​​​​ദ​​​​​​​​ഗ്ധ്യം, സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക വി​​​​​​​​നി​​​​​​​​മ​​​​​​​​യ ശേ​​​​​​​​ഷി, ഡി​​​​​​​​ജി​​​​​​​​റ്റ​​​​​​​​ൽ ക​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ, കൊ​​​​​​​​ളാ​​​​​​​​ബ​​​​​​​​റേ​​​​​​​​റ്റീ​​​​​​​​വ് ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​ൻ ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ ലേ​​​​​​​​ണിം​​​​​​​​ഗ് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യ്ക്ക് മു​​​​​​​​ൻ​​​​​​​​ഗ​​​​​​​​ണ​​​​​​​​ന ന​​​​​​​​ൽ​​​​​​​​ക​​​​​​​​ണം. പ​​​​​​​​ഠ​​​​​​​​ന​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളെ ആ​​​​​​​​ഗോ​​​​​​​​ള സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​ക്കാ​​​​​​​​നും സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക സ്വാ​​​​​​​​ധീ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​യാ​​​​​​​​നും അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​ട്ര അ​​​​​​​​വ​​​​​​​​ബോ​​​​​​​​ധം പ്ര​​​​​​​​ക​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നും വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളെ പ്രാ​​​​​​​​പ്ത​​​​​​​​രാ​​​​​​​​ക്കു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ക​​​​​​​​ണം ഇ​​​​​​​​തി​​​​​​​​ന്‍റെ ല​​​​​​​​ക്ഷ്യം.

അ​​​​​​​​നു​​​​​​​​ബ​​​​​​​​ന്ധ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ:

വി​​​​​​​​വി​​​​​​​​ധ സം​​​​​​​​സ്കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള പ​​​​​​​​ഠ​​​​​​​​ന അ​​​​​​​​വ​​​​​​​​സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ ഇ​​​​​​​​ത്ത​​​​​​​​രം പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ ന​​​​​​​​ൽ​​​​​​​​ക​​​​​​​​ണം. ആ​​​​​​​​തി​​​​​​​​ഥേ​​​​​​​​യ സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​യും വി​​​​​​​​ദേ​​​​​​​​ശ വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​ക​​​​​​​​ളും ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള സ​​​​​​​​മ്പ​​​​​​​​ർ​​​​​​​​ക്കം വ​​​​​​​​ർ​​​​​​​​ധി​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക, അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​ട്ര പ്ര​​​​​​​​മേ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലു​​​​​​​​ള്ള പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി​​​​​​​​ക​​​​​​​​ളും ഉ​​​​​​​​ത്സ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളും സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക, വെ​​​​​​​​ർ​​​​​​​​ച്വ​​​​​​​​ൽ അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​ട്ര അ​​​​​​​​നു​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളും ഇ​​​​​​​​ന്‍റേ​​​​​​​​ൺ​​​​​​​​ഷി​​​​​​​​പ്പു​​​​​​​​ക​​​​​​​​ളും ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ക, ക്രെ​​​​​​​​ഡി​​​​​​​​റ്റ് ഇ​​​​​​​​ല്ലാ​​​​​​​​ത്ത ഭാ​​​​​​​​ഷാ​​​​​​​​പ​​​​​​​​ഠ​​​​​​​​ന കോ​​​​​​​​ഴ്സു​​​​​​​​ക​​​​​​​​ൾ തു​​​​​​​​ട​​​​​​​​ങ്ങു​​​​​​​​ക എ​​​​​​​​ന്നി​​​​​​​​വ ഇ​​​​​​​​തി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു.

അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​ട്ര പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ത്തം:

ഇ​​​​​​​​ന്ത്യ​​​​​​​​ൻ സ​​​​​​​​ർ​​​​​​​​വ​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​ക​​​​​​​​ൾ ആ​​​​​​​​ഗോ​​​​​​​​ള സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​ക​​​​​​​​ളു​​​​​​​​മാ​​​​​​​​യും സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​ക​​​​​​​​ളു​​​​​​​​മാ​​​​​​​​യും ധാ​​​​​​​​ര​​​​​​​​ണാ​​​​​​​​പ​​​​​​​​ത്ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഒ​​​​​​​​പ്പു​​​​​​​​വ​​​​​​യ്​​​​​​​​ക്ക​​​​​​​​ണം. ഓ​​​​​​​​രോ സ​​​​​​​​ർ​​​​​​​​വ​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​യി​​​​​​​​ലെ​​​​​​​​യും അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​ട്ര ഓ​​​​​​​​ഫീ​​​​​​​​സ് വ​​​​​​​​ഴി ടൈ​​​​​​​​നിം​​​​​​​​ഗ്, ജോ​​​​​​​​യി​​​​​​​​ന്‍റ് ഡി​​​​​​​​ഗ്രി, ഡ്യു​​​​​​​​വ​​​​​​​​ൽ ഡി​​​​​​​​ഗ്രി തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ ട്രാ​​​​​​​​ൻ​​​​​​​​സ് നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ഡ്യൂ​​​​​​​​ക്കേ​​​​​​​​ഷ​​​​​​​​ൻ പ്രോ​​​​​​​​ഗ്രാ​​​​​​​​മു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ശ്ര​​​​​​​​മി​​​​​​​​ക്ക​​​​​​​​ണം. കൂ​​​​​​​​ടാ​​​​​​​​തെ, ഐ​​​​​​​​സി​​​​​​സി​​​​​​ആ​​​​​​​​ർ വ​​​​​​​​ഴി​​​​​​​​യു​​​​​​​​ള്ള സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ സ്പോ​​​​​​​​ൺ​​​​​​​​സേ​​​​​​​​ർ​​​​​​​​ഡ് വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളെ​​​​​​​​യും സ്വ​​​​​​​​യം സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക സ​​​​​​​​ഹാ​​​​​​​​യം ക​​​​​​​​ണ്ടെ​​​​​​​​ത്തു​​​​​​​​ന്ന വി​​​​​​​​ദേ​​​​​​​​ശ വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​ക​​​​​​​​ളെ​​​​​​​​യും ആ​​​​​​​​ക​​​​​​​​ർ​​​​​​​​ഷി​​​​​​​​ക്ക​​​​​​​​ണം. ഓ​​​​​​​​രോ സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​യി​​​​​​​​ലും ‘ഇ​​​​​​​​റാ​​​​​​​​സ്മ​​​​​​​​സ് സെ​​​​​​ന്‍റ​​​​​​ർ’ സ്ഥാ​​​​​​​​പി​​​​​​​​ച്ച്, വി​​​​​​​​നി​​​​​​​​മ​​​​​​​​യ പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും അ​​​​​​​​ത്യാ​​​​​​​​ധു​​​​​​​​നി​​​​​​​​ക ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു​​​​​​​​മാ​​​​​​​​യി യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ ഫ​​​​​​​​ണ്ടിം​​​​​​​​ഗ് ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ക്കാ​​​​​​​​ൻ ശ്ര​​​​​​​​മി​​​​​​​​ക്ക​​​​​​​​ണം.

അ​​​​​​​​ക്കാ​​​​​​​​ദ​​​​​​​​മി​​​​​​​​ക​​​​​​​​വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ സം​​​​​​​​യോ​​​​​​​​ജ​​​​​​​​നം

സ്റ്റാ​​​​​​​​ർ​​​​​​​​ട്ട​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി​​​​​​​​യു​​​​​​​​ള്ള ന​​​​​​​​വീ​​​​​​​​ന​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു ആ​​​​​​​​വാ​​​​​​​​സ​​​​​​​​വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യും സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​ക​​​​​​​​ളോ​​​​​​​​ട് ചേ​​​​​​​​ർ​​​​​​​​ന്ന് സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ് പാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളും മെ​​​​​​​​ഡി​​​​​​​​ക്ക​​​​​​​​ൽ പാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളും സ്ഥാ​​​​​​​​പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ലൂ​​​​​​​​ടെ അ​​​​​​​​ക്കാ​​​​​​​​ദ​​​​​​​​മി​​​​​​​​ക​​​​​​​​വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ ബ​​​​​​​​ന്ധം ആ​​​​​​​​ഴ​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള​​​​​​​​താ​​​​​​​​ക്കാം. ഇ​​​​​​​​ത് അ​​​​​​​​ക്കാ​​​​​​​​ദ​​​​​​​​മി​​​​​​​​ക് ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ൾ ഒ​​​​​​​​ത്തു​​​​​​​​ചേ​​​​​​​​രു​​​​​​​​ന്ന ശ​​​​​​​​ക്ത​​​​​​​​വും ച​​​​​​​​ല​​​​​​​​നാ​​​​​​​​ത്മ​​​​​​​​ക​​​​​​​​വു​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു അ​​​​​​​​ന്ത​​​​​​​​രീ​​​​​​​​ക്ഷം സൃ​​​​​​​​ഷ്ടി​​​​​​​​ക്കു​​​​​​​​ന്നു. അ​​​​​​​​ക്കാ​​​​​​​​ദ​​​​​​​​മി​​​​​​​​ക - വ്യ​​​​​​വ​​​​​​​​സാ​​​​​​​​യ​​- ഗ​​​​​​​​വ​​​​​​​​ൺ​​​​​​​​മെ​​​​​​​​ന്‍റ് ചേ​​​​​​​​ർ​​​​​​​​ന്നു​​​​​​​​ള്ള ‘ട്രി​​​​​​​​പ്പി​​​​​​​​ൾ ഹെ​​​​​​​​ലി​​​​​​​​ക്സ് മാ​​​​​​​​തൃ​​​​​​​​ക’​​ ഇ​​​​​​​​തി​​​​​​​​ന് വ​​​​​​​​ലി​​​​​​​​യ പി​​​​​​​​ന്തു​​​​​​​​ണ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്നു. ഇ​​​​​​​​ത് കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ സ്റ്റാ​​​​​​​​ർ​​​​​​​​ട്ട​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും തൊ​​​​​​​​ഴി​​​​​​​​ല​​​​​​​​വ​​​​​​​​സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും വ​​​​​​​​ഴി​​​​​​​​യൊ​​​​​​​​രു​​​​​​​​ക്കു​​​​​​​​ക​​​​​​​​യും വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​ക​​​​​​​​ളു​​​​​​​​ടെ വി​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തേ​​​​​​​​ക്കു​​​​​​​​ള്ള കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റം കു​​​​​​​​റ​​​​​​​​യ്ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യും.

(അ​​​​വ​​​​സാ​​​​നി​​​​ച്ചു)

Latest News

Up